
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീണ്ട ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണു മത്സരം. 50 ശതമാനം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. വലിയ സ്കോര്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് സിഡ്നിയിലെ പിച്ച്. ഇവിടെ കളിച്ച കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ അവസാനമായി ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത്.
ഇന്ത്യയുടെ സാധ്യത ഇലവന്: ശിഖര്‍ ധവാന്, മായങ്ക്, കോഹ് ലി, ശ്രേയസ്, രാഹുല്‍, ഹര്‍ദിക്, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്നി, ചഹല്‍, മുഹമ്മദ് ഷമി, ബൂമ്ര
ഓസ്ട്രേലിയയുടെ സാധ്യത ഇലവന്: ഡേവിഡ് വാര്‍ണര്‍, ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്, സ്റ്റൊയ്നിസ്, അലക്സ് കെയ്റേ, മാക്സ് വെല്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ഹസല്‍വുഡ്.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2V9e6C5
No comments:
Post a comment
Please do not enter any spam link in the comment box.