
കെറ്റിഡിസി, ബെവ്കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവ് നല്‍കിയുള്ള തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി ടി രതീഷ്, സുഹൃത്ത് ഷൈജു പാലിയോട് എന്നിവര്‍ക്കെതിരെയാണ് നെയ്യാറ്റാിന്‍കര പൊലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കര, പാറശ്ശാല കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2018 മുതല്‍ ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നുവെന്നാണ് പരാതി. ലോക്ക് ഡൗണ്‍ കാലത്ത് പണം നല്‍കിയവര്‍ക്ക് ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവും കൈമാറി. പണം കൊടുത്തവര്‍ ഈ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കെറ്റിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ പറ്റിച്ചെന്ന് കാണിച്ച് പാലിയോട് സ്വദേശി നല്കിയ പരാതിയിലാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33pTie9
No comments:
Post a comment
Please do not enter any spam link in the comment box.