visit www.newsindiastar.com

ബെംഗളൂരു കലാപം: കോണ്‍ഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടക ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്പത്ത് രാജ് അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാക്കളായ സാക്കിര്‍ ഹുസൈന്‍, സമ്പത്ത് രാജ് അടക്കം 60 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം തയ്യാറാക്കിയിരുന്നു. ഇതില്‍ സാക്കിര്‍ ഹുസൈനും സമ്പത്ത് രാജിനും ജാമ്യമില്ലായ അവകുപ്പുകളാണ് ചുമത്തിയത്. പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുള്ള കുറ്റപത്രത്തില്‍ സമ്പത്ത് രാജ് 51 ഉം ഹുസൈന്‍ 52-ാം പ്രതിയുമാണ്.

സമ്പത്ത് രാജ് കലാപത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകളും മെസേജുകളും കണ്ടെത്തിയതായി പോലീസ് പറയുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 12നാണ് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം എല്‍ എയുടെ ബന്ധു നവീനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Uw6yt1
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive