
സിഡ്നി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ഓസീസ് നിരയില്‍ പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയ്നിസിന് പകരം മോയിസ് ഹെന്റിക്വസ് ഇടംനേടി.
ആദ്യ മത്സരത്തില്‍ ഓസീസിനോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ്. ഇന്ന് പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 1-0 ത്തിന് മുന്‍പിലാണ് ആതിഥേയര്‍. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസീസിന് ഏകദിന പരമ്പര സ്വന്തമാക്കാം.
ടീം ഇന്ത്യ: ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി.
ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മോയിസ് ഹെന്റിക്വസ്, മര്‍നസ് ലബുഷാനെ, ഗ്ലെന്‍ മാക്സ്വെല്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37arYl6
No comments:
Post a comment
Please do not enter any spam link in the comment box.