
കൊച്ചി: കേരളത്തിൽ വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിരയെന്ന് സൂചന നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തരം കേസുകളുടെ എണ്ണം കൂടുന്നതിനാൽ, പരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനൽ രൂപീകരിക്കാനുള്ള ശ്രമങ്ങൾ എൻഫോഴ്സ്മെന്റ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.
എറണാകുളത്തും കോഴിക്കോട്ടുമുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതികളിലേയ്ക്കാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയ്യാറാക്കുന്നത്. കള്ളപ്പണ ഇടപാടുകളിൽ സംസ്ഥാനത്ത് വിജിലൻസ് പോലീസ് കേസുകളുടെ എണ്ണം കൂടിയതിനാലാണ് ഈ നടപടി. ഈ കേസുകളെല്ലാം പ്രത്യേകമായി കേസ് രജിസ്റ്റർ ചെയ്ത് ഇടിക്കും അന്വേഷിക്കാൻ സാധിക്കും. കേസ് എടുക്കണമെങ്കിൽ സിബിഐയ്ക്ക് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വന്നതോടെ ഇഡിയെ കേരളത്തിൽ കൂടുതൽ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ.
ഇ.ഡി കൊച്ചി മേഖല ഓഫീസിൽ പുതിയ ജോയിന്റ് ഡയറക്ടറായി മനീഷ് ഗോധ്ര ചുമതലയേറ്റ ശേഷമാണ് ഈ നടപടികളെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കള്ളപ്പണ മാഫിയയെ പൂട്ടാൻ കേന്ദ്രസർക്കാർ അഹമ്മദാബാദിൽ നിന്നാണ് മനീഷ് ഗോധ്രയെ എത്തിച്ചത്.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nZjK6f
No comments:
Post a comment
Please do not enter any spam link in the comment box.