
രാജ്യം കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഒന്നിച്ച് പരിശ്രമിക്കുമ്പോഴും ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമർശിച്ചത്.
കൊവിഡ് വാക്സിന് എപ്പോഴെത്തും എന്നത് നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നതല്ല. അക്കാര്യം നമ്മുടെ കയ്യിലുളളതല്ല. ശാസ്ത്രജ്ഞരാണ് അക്കാര്യം തീരുമാനിക്കുന്നത്. ചിലര്‍ ഇക്കാര്യത്തിലും രാഷ്ട്രീയം കളിക്കാന്‍ നോക്കുകയാണ്. രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും ഒന്നിനും ചിലരെ പിന്തരിപ്പിക്കാനാവില്ലെന്നും നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണെന്നും. രാജ്യത്തെ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റുമെന്നും. ഇതിനായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിന് വിതരണം എല്ലാവര്ക്കും ലഭ്യം ആകുംവിധമായിരിക്കും. ഏത് രാജ്യത്തിന്റെ വാക്സിന് ആദ്യമെത്തുമെന്ന് പറയാനാവില്ല. ഇതിനിടയില്‍ കോവിഡ് വാക്സിന് രാഷ്ട്രിയവത്കരിക്കാന് ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3m0YCfb
No comments:
Post a comment
Please do not enter any spam link in the comment box.