visit www.newsindiastar.com

ഓഫിസ് സെക്രട്ടറിയുടെ അറസ്റ്റിൽ‍ അതൃപ്തി: ഇടതുമുന്നണിയെ പ്രതിഷേധം അറിയിച്ച്‌ ഗണേഷ്കുമാര്‍

കൊല്ലം: പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രദീപ് കോട്ടത്തലയെ തന്‍റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതില്‍ ഇടതു മുന്നണിയോട് അതൃപ്തി അറിയിച്ച്‌ കെ.ബി ​ഗണേഷ് കുമാര്‍ എം.എല്‍.എ. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ വീട്ടില്‍ നിന്നും പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെ പൊലീസ് അറസ്റ്റിനുള്ള നീക്കം ആരംഭിച്ചിരുന്നു. അറസ്റ്റിനു സഹായം തേടി തിങ്കളാഴ്ച രാത്രി 10ന് പത്തനാപുരം ഇന്‍സ്പെക്ടര്‍ക്ക് ബേക്കല്‍ പൊലീസിന്‍റെ സന്ദേശം എത്തി. അറസ്റ്റിനായി നിയോഗിച്ച പ്രത്യേകസംഘം അര്‍ധരാത്രി ഒരുമണിയോടെ കൊല്ലത്തെത്തി. പുലര്‍ച്ചെ അഞ്ചിന് എം.എല്‍.എയുടെ വീട് പൊലീസ് വളഞ്ഞു. അന്വേഷണ സംഘത്തിലൊരാള്‍ വാതിലില്‍ മുട്ടി. ഏറെ നേരത്തിനു ശേഷമാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് പൊലീസ് പ്രദീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ ആയിരുന്നു പൊലീസിന്‍റെ അപ്രതീക്ഷിത നീക്കം. ഗണേഷ്കുമാറിന്‍റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് പ്രദീപ്കുമാര്‍. പൊലീസിന്‍റെ നീക്കം ഗണേഷ്കുമാര്‍ അറിഞ്ഞില്ല.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2JaquiI
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘ചില രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ചൈനയില്‍ നിന്ന് രക്ഷിച്ചില്ല’; പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര‌ മോദി

ഡൽഹി: കൊവിഡ് വാക്‌സിന്‍ ലോഞ്ചിംഗിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ സമയത്ത് എല്ലാവരും സ്വന്തം...

Sports

Categories

Blog archive