
ഡല്‍ഹി: ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശയാത്ര പോലും നടത്താത്ത ആദ്യ പ്രധാനമന്ത്രി ആയിരിക്കുകയാണ് നരേന്ദ്രമോദി. കഴിഞ്ഞ നവംബറിന് ശേഷം പ്രധാനമന്ത്രി ഒരു വിദേശ യാത്ര പോലും നടത്തിയിട്ടില്ല. കോവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷത്തെ വിദേശ പര്യടനം മാറ്റി വച്ചത്.
അടുത്ത മാര്‍ച്ചോട് കൂടി നടക്കുന്ന അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനമാകും പ്രധാനമന്ത്രിയുടെ അടുത്ത വിദേശയാത്രയെന്നാണ് സൂചന. എയര്‍ ഇന്ത്യ വണ്‍ എന്ന പേരില്‍ തയാറായ പുതിയ വിമാനത്തിലായിരിക്കും പ്രധാനമന്ത്രിയുടെ ഇനി മുതലുള്ള വിദേശയാത്രകള്‍.
പ്രധാനമന്ത്രി ആയതിന് ശേഷം വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ ശ്രദ്ധയാണ് നരേന്ദ്രമോദി നടത്തിയിരിക്കുന്നത്. 2014-ല്‍ അധികാരം ഏറ്റത് മുതല്‍ ഇതിന്റെ ഭാഗമായി നിരന്തര വിദേശയാത്രകള്‍ മോദി നടത്തിയിരുന്നു. 2014 ജൂണ്‍ 15 നും 2019 നവംബറിനും ഇടയില്‍ 96 രാജ്യങ്ങളില്‍ ഔദ്യോഗിക കണക്ക് അനുസരിച്ച പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2014-ല്‍ 8 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി 2015-ല്‍ 23 ഉം 2016-ല്‍ 17 , 2017-ല്‍ 14 , 2018-ല്‍ 20 2019-ല്‍ 14 ഉം രാജ്യങ്ങളില്‍ നയതന്ത്ര ദൗത്യം നിര്‍വഹിച്ചു.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nP8s4k
No comments:
Post a comment
Please do not enter any spam link in the comment box.